മാനവികത വളർത്തുന്നതിൽ ഉർദു ഭാഷ നിസ്തുലമായ പങ്കു വഹിച്ചു , വി.എ ശശീന്ദ്ര വ്യാസ് ( ഡി.ഡി.ഇ വയനാട് )
കൽപറ്റ : മനുഷ്യ സാഹോദര്യവും, മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ഉർദു ഭാഷ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ വി.എ ശശീന്ദ്ര വ്യാസ് അഭിപ്രായപ്പെട്ടു. കൽപറ്റ അമ്പിലേരിയിൽ വെച്ച് നടന്ന സംസ്ഥാന തല ഉർദു ടാലന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു. ഐ .എം ജി . ഇ ഓഫീസർ എ.സുലൈഖ അധ്യക്ഷത വഹിച്ചു. കെ.യു. ടി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വൈത്തിരി എ.ഇ. ഒ ജിറ്റോ ലൂയിസ് ആശംസകൾ അർപ്പിച്ചു.
പ്രൈമറി,ഹൈസ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകൾ ടാലന്റ് മീറ്റിൽ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈനായും, യു.പി.വിഭാഗം വിദ്യാർഥികൾക്ക് ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ച് കൊണ്ടുമാണ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചത്.
ലോക ഉർദു ദിനാഘോഷവും ചടങ്ങിൽ വെച്ച് ആചരിച്ചു.
അക്കാദമിക് സെക്രട്ടറിമാരായ രാജീവൻ മാസ്റ്റർ, ഷമീറ ടീച്ചർ കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് പി.പി. മജീദ് മാസ്റ്റർ സെക്രട്ടറി അബ്ബാസലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കൺവീനർ കെ.പി അഷ്റഫ് മാസ്റ്റർ സ്വഗതവും സി. അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.
