മാനന്തവാടി: വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിലും വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും ചേർന്ന് ജനുവരി 1 മുതൽ7 വരെ മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരങ്ങളായ മിന്നുമണിയും സജന സജീവനും ചേർന്ന് മുൻ കേരള സ്റ്റേറ്റ് വോളിബോൾ താരമായിരുന്ന പി എം ഹസീനക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. നിരവധി ആളുകൾ പങ്കെടുത്ത ലോഗോ ഡിസൈനിങ്ങ് മത്സരത്തിൽ വാളാട് സ്വദേശി നവാസ് മുഹമ്മദ് സമ്മാനാർഹനായി
വോളിബോൾ ചാമ്പ്യൻഷിപ്പ്; ലോഗോ പ്രകാശനം നടത്തി
