മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപിക മിനി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് ആലൂക്ക ക്രിസ്മസ് സന്ദേശം നൽകി. അസി.വികാരി മെൽബിൽ കുടകപ്പിള്ളിയിൽ .MPTA പ്രസിഡൻ്റ് സബിത പൂന്തോട്ടായിൽ എന്നിവർ ആശംസയറിയിച്ചു

പുതിയ വാർഡ് പ്രതിനിധികളായ സിനി ആൻ്റണി, സജി ജോർജ് എന്നിവരെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയ വാർഡ് പ്രതിനിധികൾ ആശംസ നേർന്ന് സംസാരിച്ചു കരോൾ ഗാനവും, നൃത്തചുവടുകളുമായി കുട്ടികൾ അണിചേർന്നു അൻസ ജെയ്സൺ നന്ദിയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *