കൽപ്പറ്റ ഗവൺമെൻറ് കോളേജിലെ എൻഎ പിസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്വാഗതസംഘം ചെയർമാൻ നജീമുദ്ദീൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രോഗ്രാം ഓഫീസർ വിനീഷ എം എസ് സ്വാഗതമരുളി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്ന സഹവാസ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഹനീഫ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എസ്. എം. സി. ചെയർമാൻ എം ശശി, എൻ. എം. എസ്. എം. ഗവൺമെൻറ് കോളേജ് ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ. ബൈജു കെ ബി , പി ടി എ സെക്രട്ടറി രജിത്ത് എം ആർ , കോളേജ് യൂണിയൻ ചെയർമാൻ ആൽബിൻ ദിലീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. മുരളീധരൻ കെ എം ചടങ്ങിന് കൃതജ്ഞതയർപ്പിച്ചു.
