തരുവണ: മാനന്തവാടിയിൽ നിന്നു കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച ട്രാൻസ്പോർട് ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പാസ്സഞ്ചേഴ്സ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി. മാനന്തവാടിയിൽ നിന്ന് 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 6.45ന് കോയമ്പത്തൂരിൽ എത്തും. വാർഡ് മെമ്പർ സാവാൻ നാസർ, കമ്പ അബ്ദുല്ലഹാജി, ഉസ്മാൻ പള്ളിയാൽ, എ.കെ.ഹാരിസ്,നവാസ്, സി.എച്ച്.ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.
