സംസ്ഥാന സീനിയർ വനിത പുരുഷ സീനിയർ വോളിമ്പോൾ ചാമ്പ്യൻഷിപ്പ്; സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മൊറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ലാ കലക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് സംഘാടക സമിതി ചെയർമാൻ ഓആർ കേളു എംഎൽഎയ്ക്ക് നൽകി നിർവ്വഹിച്ചു. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ – പുരുഷ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. തയ്യാറെടുപ്പുകൾ മാനന്തവാടിയിൽ പുരോഗമിക്കുകയാണ്. ഗ്യാലറി സീസൺ ടിക്കറ്റിന് 750 രൂപയും ചെയർ സീസൺ ടിക്കറ്റിന് 1000 രൂപയുമാണ് തുക. കലക്ടറേറ്റിൽ നടന്ന ടിക്കറ്റ് പ്രകാശന ചടങ്ങിൽ പരിപാടിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു, സംഘാടക സമിതി ജനറൽ കൺവീനർ എൻ ജെ ഷജിത്, സംഘാടക സമിതി ഭാരവാഹികളായ റഷീദ് പടയൻ, അസീസ് വാളാട്, ടോമി, പിഎം ഹസീന, ഗിരീഷ് മലങ്കര, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *