ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സി പി ഐ എം പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന ബേങ്കിൻ്റെ ഹാളിൽ വെച്ച് നടത്തിയ പരിപാടി മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം മധു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, വിശ്വനാഥൻ , കെ സുഗതൻ, വി ഹാരിസ് , പി ടി ബിജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ബീനാ വിജയൻ നന്ദിയും പറഞ്ഞു.
