മാനന്തവാടി : വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസിന്റെ മിന്നൽ പരിശോധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വിൽപനയും ചാരായ നിർമാണവും വിൽപനയും വ്യാപകമായ വാളാട് ടൗൺ, കാട്ടിമൂല എടത്തന എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മൂന്ന് നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.
പരിശോധനയിൽ 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തു.
അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് എക്സൈസ് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ഇൻ്റലിജൻസ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ എ ഇ ഐമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി വി ഹരിദാസ്, പ്രിവൻ്റിവ് ഓഫിസർമാരായ , കൃഷ്ണൻകുട്ടി പി, ചന്തു . പി കെ ,അനീഷ് എ.എസ്, വിനോദ് പി ആർ,സിവിൽ എക്സൈസ് ഓഫിസർമാരായ ചന്ദ്രൻ പി. കെ, രാജേഷ് എം. ജി വനിത സിവിൽ എക്സൈസ് ഓഫിസർ അഞ്ജു ലക്ഷ്മി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രസാദ്. കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മദ്യം /മയക്ക് മരുന്ന് /നിരോധിത പുകയില ഉൽപന്നങ്ങളുടെ നിർമാണം/ കടത്ത്/ വിപണനം സംബന്ധിച്ച വിവരം പൊതുജനങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്
വയനാട് എക്സൈസ് ഇൻ്റലിജൻസ് ഓഫീസ് – 04936 247 260,
എക്സൈസ് കൺട്രോൾ റൂം -04936 288 215 മാനന്തവാടി – 9400069667
ബത്തേരി- 94000 69665
കൽപറ്റ – 9400069663
എക്സൈസ് എൻഫോഴ്സ്മെൻ്റ്&ആൻ്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്, വയനാട് – 9400069666
