കൽപ്പറ്റ: ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ് ടി.സിദ്ധിഖ് എംഎൽഎ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
വയനാട് ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് പല തവണ പോയിട്ടുണ്ട് ,ഇനിയും പോകുമെന്ന് ടി.സിദ്ധിഖ് എംഎൽഎ. ഇതുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ജനങ്ങളുടെ പ്രതിനിധിയാണ്. സർക്കാറിൻ്റെയും പ്രതിനിധിയാണ്. ടൗൺഷിപ്പ് UDF ൻ്റേതല്ല, CPM ൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണന്നും അദ്ദേഹം പറഞ്ഞു.
നുണകളുടെ പെരുമ്പറ കൊണ്ട് തന്നെ തകർക്കാനുള്ള ശ്രമം കൽപ്പറ്റയും വറചട്ടിയിൽ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടി.സിദ്ധിഖ് കൂട്ടിച്ചേർത്തു.
