പുൽപ്പള്ളി : സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് ആഘോഷമായ പാട്ടു കുർബാനയും നൊവേനയും സെമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടത്തി
ജനുവരിയെ പതിമൂന്നാം തീയതി മുതൽ പതിനാറാം തീയതി വരെ വൈകുന്നേരം നാലരയ്ക്ക് ജപമാല ആഘോഷമായ കുർബാന നൊവേന എന്നിവ നടക്കും വിവിധ ദിവസങ്ങളിൽ ഫാദർ സജി ഇളയിടം, ഫാദർ ഷാജി ചിറപ്പുറത്ത്, ഫാദർ ജോഷി പുൽപ്പയിൽ, ഫാദർ ടോമിൻ കുന്നത്തേട്ട്, ഫാദർ ജോർജ് ആലുക്ക, ഫാദർ ജേർസൺ മണക്കാട്, ഫാദർ സണ്ണി തോട്ടപ്പള്ളി, പ്രധാന ദിനമായ ജനുവരി 18ന് തിരുകർമ്മങ്ങൾക്ക് ഫാദർ മാത്യു കറുത്തേടത്ത് നേതൃത്വം നൽകും, ഊട്ട് നേർച്ചയോട് തിരുനാൾ സമാപിക്കും.
