നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്

    ടൗണ്‍ഷിപ്പിലെ വീട്, റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്. ടൗണ്‍ഷിപ്പിലെ മണ്ണ് കുഴിക്കല്‍, നിരപ്പാക്കല്‍, മണ്ണിന്റെ ഉറപ്പ് പരിശോധന പൂര്‍ത്തിയാക്കിയതും സേഫ് ബിയറിങ് വാല്യൂ കപ്പാസിറ്റി നല്‍കി നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതും ക്യൂ.സി ലാബ് മുഖേനയാണ്. നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ്, ഇരുമ്പ്, കല്ല്, മെറ്റല്‍, മണല്‍ എന്നിവയുടെ ഗുണനിലവാരം ലാബിലെ പരിശോധനയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ ആവശ്യമായ ടെസ്റ്റുകള്‍ ക്യൂ.സി ലാബില്‍ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ടെസ്റ്റ് ക്യൂബുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണ വസ്തുക്കളുടെ ഗുണന്മേമ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ക്യൂബുകള്‍ നിര്‍മ്മിച്ച് ഏഴ് മുതല്‍ 28 ദിവസം വരെ വെള്ളത്തില്‍ നിക്ഷേപിക്കുകയും കോണ്‍ക്രീറ്റിന്റെ സമ്മര്‍ദ്ദ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി സാമഗ്രികള്‍ ഉപയോഗിക്കുന്നത്.

    Leave a Reply

    Your email address will not be published. Required fields are marked *