കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തില്‍ നടത്തിവരുന്ന
20-മത് ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാനന്തവാടിവളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍
ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വരെ നടത്തപ്പെടും.ഉദ്ഘാടന മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന എഫ്.സി. തിരുവണ്ണൂര്‍ കാലിക്കറ്റ്/വൈറ്റ് റോസസ് പൊഴുതനയുമായി ഏറ്റുമുട്ടും. 5 മണിക്ക് ബഹു.പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ശ്രീ. ഒ.ആര്‍. കേളു നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭ അധ്യക്ഷന്‍ ശ്രീ. ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ടൂര്‍ണ്ണമെന്റില്‍ മലബാറിലെ പ്രമുഖ ഫുട്ബോള്‍ ക്ലബുകള്‍ അണിനിരക്കും.
ടിക്കറ്റോ, പാസോ ഇല്ലാതെ ഏവര്‍ക്കും സൗജന്യമായി കാണാവുന്ന രീതിയിലാണ്
ഈ വര്‍ഷവും ഫുട്‌ബോള്‍ മേള നടത്തപ്പെടുന്നത്. അക്ഷരം സാന്ത്വനം പലിയേറ്റീവ് പരിചരണ പദ്ധതിക്ക് ഫണ്ട് സമാഹരണമാണ് ഉദയ ഫുട്‌ബോള്‍ മേളയിലൂടെ ഈ വര്‍ഷം ലക്ഷ്യം വയ്ക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി പ്രാദേശിക കലാവിരുന്നുകളും ഉണ്ടാകും. പത്ര സമ്മേളനത്തില്‍ ഷാജി തോമസ്, ലാജി ജോണ്‍, കമ്മന മോഹനന്‍, മുരളിമാസ്റ്റര്‍, പ്രിന്‍സ് സി.സി., ബഷീര്‍ ഗള്‍ഫ് കോര്‍ണര്‍, റഷീദ് നീലാംബരി, കുഞ്ഞാപ്പ വിന്‍സ്‌പോട്ട്, മഷൂദ് പി.ടി. തുടങ്ങിയവര്‍ പങ്കെടുത്തു.
