കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജു പി എ ക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 17 ശനിയാഴ്ച രാവിലെ 10.30 തിന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി പട്ടിക വർട്ട പിന്നാക്ക ക്ഷേമ മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും ചടങ്ങിൽ സുവർണ്ണ ജൂബിലി സുവനീർ പ്രകാശനവും എൻഡോവ്മെൻ്റ് വിതരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും നടത്തും. വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ഷാജു പി എ , പി ടിഎ പ്രസിഡൻ്റ് ഷീജോ ചിറ്റിലപ്പള്ളി, അധ്യാപകരായ ബോബിൻ ജോസ്,ബിന്ദു എന്നിവർ പങ്കെടുത്തു.
