കല്‍പ്പറ്റ: കോണ്‍ഗ്രസുകാര്‍ ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ എംപി. പുത്തൂര്‍വയലില്‍ യൂത്ത് കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചുവെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ഇല്ലാതായെന്ന് പറയുന്നതില്‍ കഴമ്പില്ല. കേവലം അഞ്ച് ശതമാനമാണ് വോട്ട് വ്യത്യാസം. പരിശ്രമിച്ചാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഇത് മറികടക്കാനാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ സമരങ്ങള്‍ ശക്തമാക്കണം. പ്രവര്‍ത്തകര്‍ ജനങ്ങളെ വീടുകളില്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കണം.
ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വളര്‍ച്ചാശരാശരിയും ദയനീയമാണ്.
തൊഴിലില്ലായ്മ പാരമ്യതയിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി
മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ രീതി. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഴുവന്‍ സീറ്റും നേടുന്നതിനു ഉതകുന്ന പ്രവര്‍ത്തനം ഉണ്ടാകണം. അത് ഇന്ത്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നു തരൂര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.എ. അരുണ്‍ദേവ്, അമല്‍ ജോയി, ലയണല്‍ മാത്യു, ശ്രീജിത്ത് കുപ്പാടിത്തറ, ഹര്‍ഷല്‍ കോന്നാടന്‍, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, മുത്തലിബ് പഞ്ചാര, ബിന്‍ഷാദ് മുട്ടില്‍, അജ്‌നാസ് തരിയോട്, രോഹിത് ബോധി, സി.എം. ഷഫീഖ്, സുഹൈല്‍ കമ്പളക്കാട്, ഷാഫി പുല്‍പ്പാറ, രേണുക കോട്ടത്തറ, മുഹമ്മദ് ഫെബിന്‍, ബാദുഷ കാര്യമ്പാടി, ആഷിഖ് വൈത്തിരി, ആഷിഖ് കമ്പളക്കാട് എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസുകാര്‍ ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ എംപി
