മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

കാക്കവയൽ : കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്തു. കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (Age:67) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു.
ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും , മദ്യവിൽപ്പനക്കായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു .
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ , അനന്തുമാധവൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിബിത, പ്രസന്ന എന്നിവർ പങ്കെടുത്തു.
മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *