മീനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.

മീനങ്ങാടി: വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ സുനിൽ എം കെ യുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ മേപ്പേരിക്കുന്ന്‌ ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി സംഭവുമായി ബന്ധപ്പെട്ടു 1. മലപ്പുറം ജില്ലയിൽ തിരുരങ്ങാടി വില്ലേജിൽ ചേളാരി ഭാഗത്തു ചോലക്കൽ വീട്ടിൽ ലത്തീഫ് സി മകൻ മുഹമ്മദ്‌ ലഹനാസ് (25/26) 2. സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ മീനങ്ങാടി മിൽമ ചില്ലിങ് പ്ലാന്റ് ഭാഗത്തു കൽമറ്റം വീട്ടിൽ നാസർ മകൻ മുഹമ്മദ്‌ റാഷിദ്‌ (26/26)

എന്നിവരെ അറസ്റ്റ് ചെയ്യ്തിട്ടുള്ളതാണ് തമിഴ്നാട് സ്വദേശിയായ ഒരാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടിട്ടുള്ളതാണ്‌.

പരിശോധനയിൽ എക്‌സൈസ് എൻഫോസ്‌മെന്റ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം സി, അർജുൻ കെ എ (എക്‌സൈസ് സൈബർ സെൽ വയനാട് ), വിഷ്ണു എം ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സുദിവ്യഭായി ടി പി, ഫസീല ടി എന്നിവർ പങ്കെടുത്തിട്ടുള്ളതാണ്. കുറച്ചു ദിവസങ്ങളായി ടി വീട് എക്‌സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു, സംഭവസ്ഥലത്തുനിന്നും ഓടിപോയ തമിഴ്നാട് സ്വദേശിയെക്കുറിച്ചു ശക്തമായ അന്വേഷണം നടന്നുവരികയാണ്, കൂടാതെ ടി കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *