ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കല്ലോടി: കല്ലോടി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കല്ലോടി ടൗണിൽ നടന്ന പരിപാടിയിൽ, വായനശാലാ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷനായി. വായനശാല രക്ഷാധികാരി കൂടിയായ കല്ലോടി ഫൊറോനാ വികാരി റവ.ഫാദർ.സജി കോട്ടായിൽ ജനപ്രതിനിധികളെ ഷാളണിയിച്ച് ആദരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ, ജില്ലാ ഡിവിഷൻ മെമ്പർ ജിൽസൺ തൂപ്പുങ്കര,ബ്ലോക്ക് മെമ്പർ ചിന്നമ്മ ജോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാ ബാലൻ,വാർഡ് മെമ്പർ വത്സ ജോസ് എന്നിവർ പ്രസംഗിച്ചു. നാട്ടിലെ പ്രധാന വികസന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയും നടത്തി.

വായനശാല സെക്രട്ടറി എൻ.വി. ജോർജ് സ്വാഗതവും ടോമി മാത്യു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *