“വിജ്ഞാന വികസനം തുടരട്ടേ സോദരത്വം പുലരട്ടെ” എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളിലും റിപ്പബ്ലിക് സദസുകൾ സംഘടിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരിക്കുന്നു.
ഇതിൻ്റെ ഭാഗമായി അക്ഷര കരോൾ, കേരളത്തിൻ്റെ ചരിത്രവും വികസനവും പ്രതിപാദിക്കുന്ന പ്രദർശനങ്ങൾ , സാംസ്കാരിക സായാഹ്നങ്ങൾ, വിജ്ഞാന വികസന സദസ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ലൈബ്രറി സെക്രട്ടറിമാർക്ക് ശില്പശാല സംഘടിപ്പിച്ചു.
ജില്ല ലൈബ്രറി കൗൺസിൽ ജോയ്ൻ്റ് സെക്രട്ടറി എം. ദേവകുമാർ ശില്പശാല ഉത്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് കെ. ഷബിത അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി. സുരേഷ് ബാബു സ്വാഗതവും പി.ടി. സുഭാഷ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ എ.വി. മാത്യം, വി . സുരേഷ് കുമാർ, മുരളീധരൻ, വി.ജെ. ജോയി, പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു.
