ക്വിസ് മത്സരവും, പുസ്തകാസ്വാദന മത്സരവും സംഘടിപ്പിച്ചു

    തിരുനെല്ലി : തിരുനെല്ലി ഡി.സി.എം യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഇന്നവേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ടാലൻ്റ് ട്രാക്ക് ജി.കെ ചലഞ്ച് എന്ന പേരിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുനെല്ലി പഞ്ചായത്തിലെ എൽ.പി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പുസ്തകാസ്വാദന മത്സരവും സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ കെ.ടി ഗോപിനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ദിനേശൻ കോട്ടിയൂർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവ്യ,സ്കൂൾ ലീഡർ നവീൻ വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഭരണഘടന,കുട്ടികളുടെ അവകാശങ്ങൾ, വയനാട്,ആനുകാലികം, പൊതുവിജ്ഞാനം എന്നീ മേഖലകളിൽ ആയിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു.പരിപാടിക്ക് അദ്ധ്യാപകർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *