തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി.
വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ ഇടയക്കൊണ്ടാട്ട് കൊടിയേറ്റി. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല പടവിൽ സഹന ജപമാലയും തുടർന്ന് ദേവാലയത്തിൽ വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ജനുവരി 30, 31, ഫെബ്രുവരി 1 തിയ്യതികളിലാണ് പ്രധാന തിരുനാൾ .
