വെള്ളമുണ്ട : വയനാടിനെ കോഴിക്കോടു മായി എളുപ്പത്തിൽബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ല റോഡ് എത്രയും വേഗം യഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അടിക്കടി താമരശ്ശേരി ചുരംറോഡ് മണിക്കൂറുകളോളം ഗതാഗത തടസം നേരിടുന്ന സാഹചര്യത്തിൽ വളരെകുറഞ്ഞ ചിലവിൽ കുറഞ്ഞ കിലോമീറ്റർ മാത്രം നന്നാക്കിയാൽ വയനാടിനെ എളുപ്പത്തിൽ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കാൻ സാധിക്കമെന്നു പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി.മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി, ജില്ലാ വർക്കിംഗ് കമ്മിറ്റിയങ്ങങ്ങളായ സി.അന്ദ്രുഹാജി,പി.മുഹമ്മദ്,മണ്ഡലം സെക്രട്ടറി ഉസ്മാൻപള്ളിയാൽ,കൊടുവേരി അമ്മദ്,സി.സി.അബ്ദുള്ള,കെ.കെ.സി.റഫീഖ്,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.ഇബ്രാഹിം ഹാജി,പി.കെ.സലാം,പി.കെ.അമീൻ,സലീം കേളോത്ത്,സി.പി.ജബ്ബാർ,ഈ.വി.സിദ്ധീഖ്,എ.കെ.നാസർ,ഇബ്രാഹിം മുസ്ലിയാർ,പി.കെ.മുഹമ്മദ്,ഷൌക്കത്ത്,എഴുത്തൻ മമ്മൂട്ടി,സാവാൻ നാസർ,പി.മമ്മൂട്ടി മാസ്റ്റർ,ജിൻഷാദ് ബാവ,ആതിക്ക ടീച്ചർ,റംല മുഹമ്മദ്,സകീന കുടുവ തുടങ്ങിയവർ സംസാരിച്ചു.
