കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും – കേന്ദ്ര സംഘം ജില്ല സന്ദർശിച്ചു

കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ (NPCCHH) ഭാഗമായി പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നും നാഷണൽ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ പ്രതിനിധികളായ ജീന ശർമ,

ചന്ദൻ എന്നിവർ വയനാട് ജില്ലയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക നിരീക്ഷണ – വിലയിരുത്തൽ സന്ദർശനം പൂർത്തിയാക്കി.

വയനാട് ജില്ലയിൽ കാലാവസ്‌ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ

ഭാഗമായി നടപ്പിലാക്കുന്ന സുസ്ഥിര ആരോഗ്യ വികസനം, കാർബൺ ന്യൂട്രൽ ആരോഗ്യ സ്ഥാപനങ്ങൾ , കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവയുടെ പുരോഗതി വിലയിരുത്തുകയും സാമൂഹ്യ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ , ശേഷിവികസനം, നിരീക്ഷണവും റിപ്പോർട്ടിംഗും, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ആരോഗ്യസജ്ജീകരണങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം, മികച്ച പ്രവർത്തന മാതൃകകളുടെ രേഖപ്പെടുത്തൽ എന്നിവ വിശദമായി പരിശോധിക്കുകയും ചെയ്തു.

കൽപ്പറ്റ ദേശീയ ആരോഗ്യ ദൗത്യം കാര്യാലയത്തിൽ നടന്ന ആമുഖ അവലോകന യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ

സമീഹ സൈതലവി , എൻ പി എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ എന്നിവർ ജില്ലയിലെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പുണ്യ വനം,സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്റർ , പൊഴുതന ഫാമിലി ഹെൽത്ത് സെന്റർ എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തി. എൻ പി എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ , ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്തഫ, അർബൻ എപിഡമിയോളജിസ്റ്റ് ഗാന സരസ്വതി, ബ്ലോക് എപിഡമിയോളജിസ്റ്റ് റോഷിത എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

സ്ഥാപനതലത്തിൽ സംഘം തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളുമായും ആരോഗ്യപ്രവർത്തകരുമായും സംവദിക്കുകയും രേഖകൾ, റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുകയും ചെയ്തു.

 

ജില്ലയിലെ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും പ്രവർത്തനങ്ങളുടെ ആകെ പുരോഗതിയിൽ ടീം സംതൃപ്തി രേഖപ്പെടുത്തുകയും, ആരോഗ്യവകുപ്പ് നടത്തിയ ഏകോപിത പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പരിപാടിയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ശുപാർശകളും സംഘം മുന്നോട്ടുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *