ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: ബത്തേരി രൂപത യുടെ സാമൂഹിക വിഭാഗമായ ശ്രേയസ് മാനന്തവാടി മേഖല പേരിയ യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ശ്രേയസ് പെരിയ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോയ് തെങ്ങും തോട്ടത്തിൽ അധ്യക്ഷത വഹിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സണ്ണി വെട്ടിക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി ബിജു വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസി ജോസ് പെരിയ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബെന്നി ആന്റണി വാർഡ് മെമ്പർമാരായ ലത ബാലൻ സുരേഷ് പി ആർ ഷൈല ഫ്രാൻസിസ് ഗീതാ ജിജി എന്നിവർക്കാണ് സ്വീകരണം നൽകിയത്

മാനന്തവാടി ശ്രേയസ് മേഖലാ പ്രോഗ്രാം ഓഫീസർ ശ്രീമതി സ്നേഹ ജോസഫ് പേരിയ യൂണിറ്റ് സിഡിഒ ശ്രീമതി സിന്ധു ഷാജി പെരിയ യൂണിറ്റ് ട്രഷറി പിടി അച്ചൻകുഞ്ഞ് എന്നിവർ ആശംസ അറിയിച്ച സംസാരിച്ചു

പെരിയ യൂണിറ്റ് സെക്രട്ടറി മേരി സ്വാഗതവും റോസമ്മ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *