റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മീനങ്ങാടി: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ശ്രീജ സുരേഷ് നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.പ്രദീപ് അത്തിനിലം അധ്യക്ഷം വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രതാപ് കെ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിനു.കെ.ടി, വാർഡ് മെമ്പർ തങ്കച്ചൻ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി നീതു മത്തായി എന്നിവർ സംസാരിച്ചു.മൈലമ്പാടി സ്കൂൾ മുതൽ കൃഷ്ണഗിരി വരെ സൈക്കിൾ റാലിയും തുടർന്ന് ഫ്ലാഷ് മോബ്,പഹൽഗാം ആക്രമണത്തിന്റെ നൃത്താവിഷ്കാരം എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *