തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയ എൽഡിഎഫ് സർക്കാർഅത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
555 കുടുംബങ്ങളുടെ 1620 വായ്പ തുകയായ
18,75,6937 രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.കേരള ബാങ്ക് എഴുത്ത് തള്ളിയ വായ്പകൾ പുറമേ ആണിത്.
ദുരന്തവും സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന് പ്രത്യേക സഹായം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒരു സഹായവും വയനാട്ടിലെ ദുരിതബാധിതർക്ക് കേന്ദ്രസർക്കാർ അനുവദിച്ചില്ല.മാത്രമല്ല കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട കേസിൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കഴിയില്ലെന്ന് നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
എന്നാൽ വായ്പ എഴുതിത്തള്ളൻ സംസ്ഥാന സർക്കാറിന് അധികാരംഇല്ലെന്ന് ഇരിക്കുകയാണ് വായ്പകൾ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടത്.
