കല്‍പ്പറ്റ: പിണങ്ങോട് ജിയുപി സ്‌കൂളില്‍ 120-ാം വാര്‍ഷികം നാളെ(30)ആഘോഷിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എച്ച്. അബൂബക്കര്‍, ഹെഡ്മാസ്റ്റര്‍ പി. അബ്ദുള്‍ ബഷീര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ തുര്‍ക്കി, സ്റ്റാഫ് സെക്രട്ടറി എ. അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 430ന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തും. വിദ്യാലയ വളപ്പിലെ 100 വര്‍ഷം പ്രായമുള്ള നെല്ലിമരത്തെയും സ്‌കൂളിന് സ്ഥലം സംഭാവന ചെയ്ത കുറുമ്പന്‍കണ്ടി പുനത്തില്‍ കുടുംബത്തില്‍നിന്നുള്ള അബ്ദുറഹ്മാന്‍, പൂര്‍വവിദ്യാര്‍ഥികളില്‍ ഏറ്റവും പ്രായം ചെന്ന 91 വയസുള്ള പി.സി. മാധവന്‍ നായര്‍ എന്നിവരെയും ആദരിക്കും. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപിക കെ.പി. സുഹ്‌റയ്ക്കു യാത്രയയപ്പ് നല്‍കും. പൂര്‍വവിദ്യാര്‍ഥിനികളുടെ ഒപ്പന, വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.
1905ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് പിണങ്ങോടിലെ സര്‍ക്കാര്‍ വിദ്യാലയം. നിലവില്‍ 800 പഠിതാക്കളുണ്ട്. 30 സ്ഥിരം,ഏഴ് താത്കാലിക അധ്യാപകരും ഒരനധ്യാപക ജീവനക്കാരനും മൂന്ന് പാചകത്തൊഴിലാളികളും സ്‌കൂളിലുണ്ട്. രണ്ടര ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്.
