കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായി കണ്ണൂർ റൂറലിലേക്ക് പോകുന്ന അഡീഷണൽ എസ്.പി ശ്രീ.എൻ. ആർ ജയരാജിന് യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പോലീസിന്റെയും പോലീസ് സംഘടനകളുടെയും ഉപഹാരം ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ.കെ.കെ. അബ്ദുൾ ഷെരീഫ്, മാനന്തവാടി ഡി.വൈ.എസ്.പി. ശ്രീ. വി.കെ. വിശ്വംഭരൻ, കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ. പി.എൽ ഷൈജു, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ശ്രീ. പി.സി. ചാക്കോ KPOA ജില്ലാ പ്രസിഡണ്ട് ശ്രീ. എം.എ. സന്തോഷ്, കൽപറ്റ പോലീസ് ഇൻസ്പെക്ടർ ശ്രീ. എ.യു. ജയപ്രകാശ്, ടെലി കമ്യൂണിക്കേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീ. സുധീഷ്, KPOA സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീ. കെ.എം. ശശിധരൻ, KPA ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക്, KPA ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി എന്നിവർ പങ്കെടുത്തു.
