തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗാന്ധിനിന്ദ:പി പി ആലി

കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ ശ്രമിക്കുന്നതും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നിട്ട് 80 വർഷം ആകാറായിട്ടും ഗാന്ധി എന്ന നാമധേയത്തെയും ഗാന്ധിജി വിഭാവനം ചെയ്ത പദ്ധതികളെയും സംഘപരിവാർ ശക്തികൾ ഇന്നും ഭയപ്പെടുന്നു എന്നുള്ളതിന് തെളിവാണെന്നും ഇത് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മുട്ടിലിൽ വെച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് സഹായകമായിരുന്നു. ദാരിദ്ര്യ നിർമ്മാർജ്ജന മേഖലയിൽ അത്ഭുതകരമായ മാറ്റം സൃഷ്ടിച്ച പദ്ധതിയിൽ കേന്ദ്രഫണ്ട് അനുവദിക്കാതെ പദ്ധതിയെ ഇല്ലാതാക്കുകയാണ്.രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകർക്കാനും കാവിവൽക്കരിക്കുന്നതിനും സംഘപരിവാർ ശക്തികൾ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് വർത്തമാനകാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐ എൻ ടി യൂ സി ജില്ലാ വൈസ് പ്രസിഡന്റ്‌ മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.ഉമ്മർ കുണ്ടാട്ടിൽ,ഗിരീഷ് കൽപ്പറ്റ,ജിനി തോമസ്,ജോയി തൊട്ടിത്തറ,കെ കെ രാജേന്ദ്രേൻ,സി എ ഗോപി,ശ്രീനിവാസൻ തൊവരിമല,ഒ ഭാസ്കരൻ,താരീഖ് കടവൻ,സെബാസ്റ്റ്യൻ കൽപ്പറ്റ,ഏലിയാമ്മ മാതുകുട്ടി,ആർ ഉണ്ണികൃഷ്ണൻ,എസ് മണി,കെ എൽ ജോഷി,കെ പി സുഹൈൽ,മുഹമ്മദ് ഫെബിൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *