സംസ്ഥാന ബജറ്റ് അധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചു: കെ പി എസ് ടി എ

മീനങ്ങാടി : സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച കേരള ബജറ്റിനെതിരെ കെ പി എസ് ടി എ വയനാട് ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാലാവധി അവസാനിക്കാറായ സർക്കാർ ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച് ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. മുൻകാല പ്രാബല്യമില്ലാതെയാണ് ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപിച്ചിട്ടുളളത്. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാറിൻ്റെ ശത്രുതാമനോഭാവം അവസാനിപ്പിക്കണം. കേരളാ ബജറ്റിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ പി എസ് ടി എ സംസ്ഥാന വൈസ്പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജു മാത്യു, ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സെക്രട്ടറി ടി എം അനൂപ്, ടി അക്ബർ അലി, പി മുരളീദാസ്, എം പി സുനിൽകുമാർ, എം പി കെ ഗിരീഷ്കുമാർ, കെ നിമാറാണി, ജിജോ കുര്യാക്കോസ്, കെ എസ് അനൂപ്കുമാർ , ജോസഫ് ജോഷി , കെ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *