പുൽപ്പള്ളി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പഠനപ്രവർത്തനങ്ങളിൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ.എസ്. സതി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ, എസ്.എം.സി വൈസ് ചെയർമാൻ പി.എം. കുര്യൻ, കരിയർ ഗൈഡ് കൽപ്പന ആർ, പ്രോഗ്രാം കോർഡിനേറ്റർ വീണ എ.എ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രശ്മി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
