രാഷ്ട്രീയ വിശദീകരണയോഗം നടത്തി.

കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. കർഷകസംഘം ജില്ല ജോയിൻറ് സെക്രട്ടറി വി. ഹാരിസ് യോഗം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളംബരം ചെയ്യുന്നതിനും എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റജാഥ വിജയിപ്പിക്കുന്നതിനും വേണ്ടിയാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻറ് ജെയിംസ് ലോബോ അധ്യക്ഷനായി. കെ സി ബി സംസ്ഥാന കമ്മിറ്റി അംഗം കെ പി ശശികുമാർ രാഷ്ട്രീയ വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറി കെ ഭഗീരഥൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് ജയരാജ് കെ ആർ, ജില്ലാ സെക്രട്ടറി പിജി പ്രകാശൻ, കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി വേലായുധൻ, കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി സുരേഷ് ചെറുപറമ്പിൽ യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി സി ആർ പ്രദീപ് ഭാരവാഹികളായ കെജി അരുൺ ടി കെ വിശ്വംഭരൻ വിനോദ് ഐസക്,മാർട്ടിൻവാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *