കൽപ്പറ്റ ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ പനമ്പിള്ളി അക്കാദമി ഫോർ കണ്ടിന്യൂയിങ് ലീഗൽ എജുക്കേഷനുമായി ചേർന്ന് പ്രശസ്ത അഭിഭാഷകനായ വി.എ. മത്തായിയുടെ സ്‌മരണാർത്ഥം കേരളത്തിലെ ബാർ അസോസിയേഷനുകളിലെ ജൂനിയർ അഭിഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ലീഗൽ ക്വിസ് മത്സരം നടത്തി. സിക്കിം ഹൈക്കോടതി റിട്ടയേർഡ് ചീഫ് ജസ്റ്റിസായ പയസ് സി. കുര്യാക്കോസ് അവർകളാണ് മത്സരത്തിന് നേതൃത്വം നൽകിയത്.
മത്സരപരിപാടികൾ വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നടന്ന മത്സര പരിപാടിയിൽ കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിലെ ജൂനിയർ അഭിഭാഷകർ മത്സരാർത്ഥികളായി പങ്കെടുത്തു. 1 മുതൽ 6 വരെ സ്ഥാനക്കാർക്ക് വയനാട്ടിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. വി.എ. മത്തായിയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ അഡ്വ. വി.എ. മത്തായി മെമ്മോറിയൽ മൊമൻ്റോകളും ക്യാഷ് അവാർഡുകളും നിയമപുസ്‌തകങ്ങളും സമ്മാനിച്ചു. പരിപാടികളോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിലും സമ്മാനദാന ചടങ്ങിലും കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശ്ശേരിൽ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് അയ്യൂബ്ഖാൻ ഇ, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്‌ജ് കൃഷ്ണകുമാർ കെ, കൽപ്പറ്റ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.സി. ചിത്ര, അഡീഷണൽ ജില്ലാ ജഡ്‌ജ് ജയ്‌വന്ദ് എൽ, സീനിയർ അഭിഭാഷകനായ അഡ്വ. ജോസഫ് മാത്യു, ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. മുസ്തഫ എ.പി., ട്രഷറർ അഡ്വ. ജയ്‌സ് കരുൺ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉബൈദുള്ള സി., അഡ്വ. പ്രഭ മത്തായി, അഡ്വ. യൂസഫ് വി. പി എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഒറ്റപ്പാലം ബാർ അസോസിയേഷനിലെ ജൂനിയർ അഭിഭാഷകരായ അഡ്വ. മുഹമ്മദ് ആഷിഖ് എൻ, അഡ്വ. മുനീർ പി എന്നിവർക്ക് ഒന്നാം സ്ഥാനവും, കൽപ്പറ്റ ബാർ അസോസിയേഷനിലെ അംഗങ്ങളായ അഡ്വ. ജിബിൻ എം.എസ്., അഡ്വ. റാഷിന തെസ്നിം എന്നിവർക്ക് രണ്ടാം സ്ഥാനവും, മഞ്ചേരി ബാർ അസോസിയേഷനിലെ അഡ്വ. അർഷാദ്, അഡ്വ. സ്നേഹ ജി.ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും, വടകര ബാർ അസോസിയേഷനിലെ അംഗങ്ങളായ അഡ്വ. അക്ഷയ, അഡ്വ. റസീന എന്നിവർക്ക് നാലാം സ്ഥാനവും, കൽപ്പറ്റ ബാർ അസോസിയേഷനിലെ അംഗങ്ങളായ അഡ്വ. ഖാദർ മിൻഹാജ്, അഡ്വ. വിദ്യ വസന്തകുമാർ എന്നിവർക്ക് അഞ്ചാംസ്ഥാനവും, കൽപ്പറ്റ ബാർ അസോസിയേഷനിലെ അംഗങ്ങളായ അഡ്വ. ജിതിൻ രാജ് കെ.ആർ, അഡ്വ. ജയ്‌സ് വി ജെയിൻ എന്നിവർക്ക് ആറാംസ്ഥാനവും ലഭിച്ചു. അഡ്വ. മത്തായിയുടെ പത്നിയായ ചെല്ലമ്മ ടീച്ചറും കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
