വോട്ടിങ് മെഷീന്‍ പരിചയപ്പെടാന്‍ കളക്ടറേറ്റില്‍ സഹായ കേന്ദ്രം തുറന്നു

നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റില്‍ സഹായകേന്ദ്രം തുറന്നു. കളക്ടറേറ്റിലെ സന്ദര്‍ശന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സഹായ കേന്ദ്രത്തിലെത്തി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തന രീതികളും വോട്ട് ചെയ്യേണ്ട വിധം എന്നിവ മനസ്സിലാക്കാം. മാനന്തവാടി സബ് കളക്ടറുടെ ഓഫീസിലും സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. കളക്ടറേറ്റിലെ പൊതുജന സന്ദര്‍ശന സെന്ററില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ഇലക്ഷന്‍ അസിസ്റ്റന്റ് ബിനു, ഹാരിസ് നെന്മേനി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *