മുണ്ടേരി : പിണങ്ങോട് പ്രീ-മെട്രിക് ഹോസ്റ്റൽ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി “മാജിക് ഓഫ് മൈൻഡ്സെറ്റ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പോസിറ്റീവ് ചിന്താഗതിയുടെ കരുത്ത് വിദ്യാർത്ഥികളിലേക്ക് പരീക്ഷാ കാലത്ത് പകർന്നു നൽകലാണ് ലക്ഷ്യം.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസ്സ് നയിച്ചു.
ഹോസ്റ്റൽ വാർഡൻ എ.വേണു അദ്ധ്യക്ഷത വഹിച്ചു.ഹോസ്റ്റൽ ജീവനക്കാരായ പി.ആർ.മധു,എസ്.രശ്മി, വിദ്യാർത്ഥി ലീഡർമാരായ പി.വി.വിശാഖ്,പി.എസ്.ഷനൂപ് മുതലായവർ സംസാരിച്ചു.
