സമന്വയ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന സമന്വയ പദ്ധതി പ്രകാരം പത്താം തരം , ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സുകളിലേക്ക് ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പത്താംതരത്തിന് ഏഴാം തരവും, ഹയര്‍ സെക്കന്ററിയ്ക്ക് പത്താം തരവും വിജയിക്കണം. സമന്വയ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. പഠിതാവായ നിക്ഷ ഋതിയില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജീവനക്കാരായ പി.വി. ജാഫര്‍, വസന്ത എം.കെ, പ്രേരക് മഞ്ജുഷ വി.പി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *