മെഡിക്കൽ ലബോറട്ടറി ഓണഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റ MGT ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ വിജയൻ പി. എസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷാജി പുഴക്കൂൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ശ്രീ സൈനുൽ ആബിദീൻ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു.പുതിയ നിയമത്തിലെ, വിവിധ നിർദ്ദേശങ്ങൾ അംഗങ്ങൾക്കായി വിശദീകരിച്ചു.
പുതിയ ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമം സംസ്ഥാനത്തെ ചെറുകിടലാബുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുമെന്ന് യോഗം വിലയിരുത്തി. മേഖല കുത്തക സ്ഥാപനങ്ങൾ കൈയടക്കുമ്പോൾ രോഗനിർണ്ണയ പരിശോധനകളുടെ നിരക്കുകളിൽ വൻ വർധനഉണ്ടാവും.സാധാരണ ജനങ്ങളുടെ ചികിത്സ ചിലവിൽ വലിയ വർധനക്ക്കാരണമാവുകയും, ഈ മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാവുകയും ചെയ്യും. അപ്രായോഗിക നിർദേശങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അനീഷ് ആന്റണി, ട്രഷറര്‍ ശ്രീമതി ഷീന മാത്യു, ശ്രീ ലിയോ ടോം, ശ്രീമതി വിൻസി ബിജു എന്നിവർ സംസാരിച്ചു.
