മാനന്തവാടി: എല്‍ഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം വികസന സന്ദേശയാത്രയ്ക്ക് നാളെ തുടക്കമാകും. മന്ത്രി ഒ ആര്‍ കേളു ക്യാപ്റ്റനും വി കെ ശശിധരന്‍ വൈസ് ക്യാപ്റ്റനും കുര്യാക്കോസ് മുള്ളന്‍മട മാനേജരുമായ ജാഥ വൈകീട്ട് നാലിന് നീര്‍വാരത്ത് ആരംഭിക്കും. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം വി വസീഫ് വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.
ജാഥ 14,15 തിയതികളില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 14ന് വൈകീട്ട് വാളാട് നടക്കുന്ന രണ്ടാംദിന സമാപന യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും 15ന് വൈകീട്ട് കോറോത്ത് നടക്കുന്ന യോഗം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും.
