വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു.

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) യും ടാലി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത അംഗീകാര പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ KASE എം ഡി  സൂഫിയാൻ അഹമ്മദ് IAS,  വയനാട് സ്കിൽ പാർക്ക് എം ഡി,അനീഷ് എ വി യ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.

 

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലയിൽ ശക്തവും ഉൾക്കൊള്ളുന്നതുമായ നൈപുണ്യ വികസന അന്തരീക്ഷം സൃഷ്ടിക്കാനും, യുവജനങ്ങളുടെ തൊഴിൽസാധ്യത വർധിപ്പിക്കാനും, വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലനം ഏകീകരിക്കാനും വേണ്ടിയാണ് അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *