കൈതകല്ലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; റോഡിൽ പരന്നൊഴുകിയ ഓയിൽ അഗ്നിരക്ഷാസേന നീക്കം ചെയ്‌തു

മാനന്തവാടി : പനമരം പഞ്ചായത്തിലെ നാലാം വാർഡായ കൈതകല്ലിൽ എതിർദിശകളിൽ നിന്നും വന്ന കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തെത്തുടർന്ന് വാഹനങ്ങളിൽ നിന്നും റോഡിലേക്ക് വലിയ തോതിൽ ഓയിൽ പരന്നൊഴുകിയത് ഗതാഗതത്തിന് ഭീഷണിയായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്‌ഥലത്തെത്തി. സ്‌റ്റേഷൻ ഓഫീസർ (ഗ്രേഡ്) സെബാസ്‌റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ പ്രവർത്തകർ റോഡിൽ പടർന്ന ഓയിൽ കഴുകി വൃത്തിയാക്കി അപകടസാധ്യത ഒഴിവാക്കി. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പൂർണ്ണമായി പുനസ്‌ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *