മെത്താംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ.

കല്‍പ്പറ്റ: മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാലിനു സമീപം ഹോം സ്റ്റേയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും സഹിതം രണ്ടുപേര്‍ പിടിയിലായി. ചെന്നൈ കോടമ്പാക്കം ശിവന്‍കോവില്‍ രാജേഷ്(30), താമരശേരി ഈങ്ങാപ്പുഴ വരുവിന്‍കാലായില്‍ വി.എം. ഷമീം(35) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, ടി. മുഹമ്മദ് മുസ്തഫ, പി.കെ. മുനീറ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് ഹോം സ്റ്റേയില്‍ വാലന്റൈന്‍സ് ഡേയില്‍ സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് റെയ്ഡ്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍, സംഘാടകര്‍, ഹോംസ്റ്റേ ഉടമസ്ഥര്‍ എന്നിവരെക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *