വികസന സെമിനാര്‍ സംഘടിപ്പിച്ചു

കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വനിത ശിശുവികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കളക്ടര്‍ക്ക് നഗരസഭയുടെ സ്‌നേഹോപഹാരം നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ കൈമാറി. സെമിനാറില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ഹാരിസ്, സെക്രട്ടറി അലി അസ്ഹര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *