ഇന്റർ ഡിസ്ട്രിക്ട് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു

കൂളിവയൽ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തിൽ സൈൻ ഫിലോസ്ഫിയറിൽ വെച്ച് യുവജനങ്ങൾക്കായി ഇന്റർ ഡിസ്ട്രിക്ട് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. സമാപന പരിപാടി അസിസ്റ്റൻ്റ് കളക്ടർ പി പി അർച്ചന ഐ എ എസ് ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മേരാ യുവ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ ഡി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. അഞ്ച് ദിവസങ്ങളിലായി ഗവേഷകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന്, ആർട്ടിസ്റ്റ് ഫവാസ് അമീർ, സെന്റർ ഫോർ യൂത്ത് ഡെവലപ്മെൻ്റ് കോർഡിനേറ്റർ ടി കൃഷ്ണൻ, നെയ്റ്റർ പരിശീലകൻ സി ടി ഷറഫുദ്ദീൻ, മേരാ യുവ ഭാരത് പ്രതിനിധിയും എഴുത്തുകാരനുമായ കെ എ അഭിജിത്ത് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രജിത്ത് പ്രദീപൻ, സി ടി മുഹമ്മദ് ഷിബിലി, സുബൈർ തുടങ്ങിയവർ സംസാരിച്ചു. ഗോത്രദീപം ആദിവാസി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗോത്ര കലാവതരണങ്ങൾ നടന്നു. കുറുവ ദ്വീപ്, എടയ്ക്കൽ ഗുഹ, വയനാട് ഹെറിറ്റേജ് മ്യൂസിയം, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയവ സന്ദർശിക്കുകയും കുറുമ്പാലക്കോട്ട ട്രക്കിംഗ് നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *