വികസന സെമിനാര്‍ സംഘടിപ്പിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം, കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍ അധ്യക്ഷയായ പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗ്ഗീസ് മൂരിന്‍കാവില്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *