വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം തടയും: മുസ്ലിം ലീഗ്

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ തോൽപ്പെട്ടിനരിക്കലിൽ തോൽപ്പെട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ശക്തമായി തടയുമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു.ശിഹാബ് തങ്ങളുടെ പടം വെച്ചു എന്ന ഒറ്റ കാരണത്താൽ മന്ത്രി ഓ.ആർ.കേളുവിന്റെ ആഞ്ഞാനുവർത്തികളായി പ്രതികാര രാഷ്ട്രീയം കളിക്കുന്ന ഭരണ സമിതി ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ പറഞ്ഞു.തൊട്ടടുത്ത് തന്നെയുള്ള സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് ഇവിടെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണമെന്ന് വർഷങ്ങളായി ഗ്രാമ സഭയിലടക്കം ആവശ്യപ്പെട്ടതാണ്.വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് മുസ്ലിം ലീഗ് മുൻ കൈയെടുത്തു എല്ലാവർക്കും ഉപകാരപ്പെടുന്ന വിധത്തിൽ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.പഞ്ചായത്ത് ഭരിക്കുന്നസി.പി.എം. അടക്കം പഞ്ചായത്തിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിലവിലുണ്ട്.അതൊന്നും പൊളിക്കാതെ മുസ്ലിം ലീഗ് നിർമിച്ച ബസ് കാത്തിരുപ്പു കേന്ദ്രം മാത്രം പൊളിച്ചു നീക്കണമെന്ന പഞ്ചായത്തിന്റെ രാഷ്ട്രീയ പകപോ ക്കലിനോട് യോജിക്കാൻ കഴിയില്ലെന്നു നേതാക്കൾ പറഞ്ഞു.ഇതു പൊളിക്കാൻ ഇനി നീക്കമുണ്ടായാൽ പഞ്ചായത്ത് ഓഫീസും,മന്ത്രിയെയടക്കം ഉപരോധിക്കുന്ന തരത്തിൽ സമരം ശക്തമാക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല,മണ്ഡലം പ്രസിഡന്റ് ദയരോത് അബ്ദുള്ള,ജനറൽ സെക്രട്ടറി അസീസ് കോറോം,ആക്ടിങ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,വൈസ് പ്രസിഡന്റ് നസീർ തോൽപ്പെട്ടി,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പടയൻ മുഹമ്മദ്,മുനിസിപ്പാലിറ്റി കൗൺസിലർ പി.വി.എസ്.മൂസ,പി.കെ.അമീൻ,ശാഖ പ്രസിഡന്റ് ഷാജിർ,റംഷാദ്,റൗഫ്,താസിർ,റാഷിദ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *