മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .K സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നെയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന TN 31 CH 2990 നമ്പർ Sree SUGAM സ്ലീപ്പർ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെയാണ് *41.5 ഗ്രാം MDMA *യുമായി അറസ്റ്റ്* *ചെയ്തത്* . ഇന്ന് രാവിലെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് കർണ്ണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത് വന്ന കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ അൻവർ സാദ്ദിഖ്മകൻ *മുഹമ്മദ്* *ആഷിഖ്* (വയസ് 29/2026) എന്നയാളേയും, മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ *അഭിൻ സൂര്യ* (വയസ്സ് 19 / 2026 )എന്നയാളേയും എക്സൈസ് പിടികൂടിയത്. 2024 ഒക്ടോബർ മാസം മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് KL 02 AN 8017 Ritz കാറിൽ കടത്തി കൊണ്ടുവന്ന 53. 900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും MDMA കടത്തുന്നതിനിടയിലാണ് ടിയാൻ വീണ്ടും പിടിയിലായിട്ടുള്ളത്. 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ , അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സൈമൺ KM, പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ KV, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് NV, അമൽ തോമസ്, നിഷാദ് വി.ബി, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ പങ്കെടുത്തു. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *