പാതിരി ഉന്നതയിലെ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിൽ: ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

മുള്ളൻകൊല്ലി : പാതിരി ഉന്നതിയിൽ കേരള വികസന പദ്ധതിയിൽ ടി എസ് പി പണ്ടുപയോഗിച്ച് 2007ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉന്നതിയിലെ കുട്ടികളുടെ പഠന വീട് പ്രവർത്തിച്ചിരുന്നതും ഈ കേന്ദ്രത്തിൽ ആയിരുന്നു. എന്നാൽ പഠന വീടിന്റെ പ്രവർത്തനവും നിലച്ചു പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു പ്രസിഡണ്ട് ഗിരീഷ് കുമാർ സെക്രട്ടറി ജോഷി ജോൺ ട്രഷറർ ഡാമിൻ ജോസഫ്, സന്തോഷ് എ ജെ, മാത്തുക്കുട്ടി ജോർജ്, ബിജു ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *