മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിച്ചു. അദാലത്തിൽ വിവര ശേഖരണത്തിനായി 106 അപേക്ഷകൾ തുടർ നടപടികൾക്കായി സ്വീകരിച്ചു. മുൻപ് അപേക്ഷ സമർപ്പിച്ച 19 പേർ തിരുത്തലുകൾക്കായി അപേക്ഷ നൽകി. ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം അർഹർക്ക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കും.

ഭാവിയിൽ വിവിധ ആവശ്യങ്ങൾക്കായി ദുരന്തബാധിതർ സമീപിക്കുമ്പോൾ അവരെ തിരിച്ചറിയാനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും സ്മാർട്ട് കാർഡ് സഹായകമാകും. ദുരന്ത നിവാരണ വകുപ്പ്, മൈക്രോ പ്ലാൻ വിഭാഗം, ഐ. ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *