സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും, സെമിനാറും നടത്തി

ദ്വാരക : മാനന്തവാടി രൂപതയിലെ സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും സെമിനാറും ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് എ. കെ. സി.സി രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപത പ്രസിഡണ്ട് ശ്രീമതി. മേഴ്സി അമരികാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതൃവേദി മാനന്തവാടി രൂപത ഡയറക്ടർ ഫാദർ. ഇമ്മാനുവൽ വടക്കേൽ സ്വാഗത പ്രഭാഷണം നടത്തി. ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി “നേതൃത്വവും മാതൃത്വവും” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. രൂപതാ ആനിമേറ്റർ സിസ്റ്റർഷോളി ജോസഫ് SKD, സിസ്റ്റർ അനിത FCC, സെക്രട്ടറി മോളി പുഞ്ചയിൽ ട്രഷറർ എൽസമ്മ കാഞ്ഞിരം തൊട്ടിയിൽ, ഗ്ലോബൽ മാതൃവേദി ട്രഷറർ ബ്രില്ലി , സിൽവി എന്നിവർ സംസാരിച്ചു. സമർപ്പിതരെ ആദരിച്ചു. വിവിധ മേഖലകളിൽ മാതൃവേദിയ്ക്ക് നേതൃത്വം നൽകുന്ന നൂറോളം മാതൃവേദി ലീഡേഴ്സ് സംഗമത്തിലും സെമിനാറിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *