പനമരം: നീർവാരം കുറ്റിപ്പിലാവ് ശ്രീ. തലച്ചില്വൻ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബർ 28,29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റ്, രാത്രി 8.30ന് അന്നദാനം,പ്രാദേശിക കലാപരിപാടികൾ.
പ്രാധാന ഉത്സവമായ ഡിസംബർ 29ന് രാവിലെ 5മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് മുതുമലക്കോട്ട എഴുന്നെള്ളത്ത്.
വൈകിട്ട് 7ന് വീരനടനം, ശിങ്കാരിമേളം,ചെണ്ടമേളം & ദേവനൃത്തത്തിന്റെയും അകമ്പടിയോടെ വർണാഭമായ താലപ്പൊലി എഴുന്നെള്ളത്ത്.
ഡിസംബർ 29ന് രാത്രി 10 മണിമുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള.കൂടാതെ വെള്ളാട്ട്, ദേവന്മാരുടെ തിറ എന്നിവയുണ്ടായിരിക്കും.
30ന് രാവിലെ 8.30 ഓടെ ഉത്സവം സമാപിക്കും.
