“ലഹരിയാവാം കളിയിടങ്ങളോട്”
*ലഹരിക്കെതിരെ ജനകീയ കവചം* ക്യാമ്പയിനിന്റെ ഭാഗമായി DYFI പിണങ്ങോട്, വെങ്ങപ്പള്ളി, ഹൈസ്കൂൾ കുന്ന് യൂണിറ്റുകൾ സംയുക്തമായി പിണങ്ങോട് വച്ച് സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റിൽ KBZ കേണിച്ചിറ വിജയികളായി
16 ടീമുകൾ മത്സരിച്ച ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം 10001 (പതിനായിരത്തി ഒന്ന്) രൂപയും വി.പി ഭാസ്കരൻ സ്മാരക വിന്നേഴ്സ് ട്രോഫിയും ടൂർണമെന്റിനുശേഷം നടന്ന ചടങ്ങിൽ DYFI വയനാട് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് വിതരണം ചെയ്തു
ടൂർണമെന്റിലെ റണ്ണേഴ്സപ്പായ സി സി പുൽപ്പള്ളിക്ക് 5001 (അയ്യായിരത്തി ഒന്ന്) രൂപയും, എം.വേലായുധൻ നായർ റണ്ണേഴ്സ് ട്രോഫിയും DYFI വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് പി ജംഷീദ് വിതരണം ചെയ്തു
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഉപഹാരം ഡിവൈഎഫ്ഐ മുൻ വെങ്ങപ്പള്ളി മേഖലാ സെക്രട്ടറിയും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ കെ മുരളീധരൻ വിതരണം ചെയ്തു
ചടങ്ങിൽ കെ.അസീസ്,കോട്ടത്തറ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എം റാഷിക്ക്, വെങ്ങപ്പള്ളി മേഖലാ പ്രസിഡണ്ട് നിധിൻ കെ, ട്രഷറർ വിജിത്ത് കെ വി എന്നിവർ സംസാരിച്ചു
പിണങ്ങോട് യൂണിറ്റ് സെക്രട്ടറി ഷഫീൽ സ്വാഗതവും, ഹൈസ്കൂൾകുന്ന് യൂണിറ്റ് സെക്രട്ടറി റിൻഷാദ് നന്ദിയും പറഞ്ഞു.
